ദോഹ: പാര്‍ക്കില്‍ പോയി തിരിച്ചു വരുമ്പോള്‍ ഉണ്ടായ അപകടത്തില്‍ അഞ്ച് വയസുകാരന് ദാരുണാന്ത്യം. കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണന് രാധാകൃഷ്ണ പിള്ളയുടെയും അനൂജ പരിമളത്തിന്റെയും മകന് അദിത് രഞ്ജു കൃഷ്ണന് പിള്ളയാണ് മരിച്ചത്.
ബര്വാ മദീനത്തിലാണ് കുടുംബം താമസിക്കുന്നത്. താമസസ്ഥലത്തിന് എതിര്‍വശത്തുള്ള പാര്‍ക്കില്‍ കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. പോഡാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്.
കുട്ടിയുടെ അച്ഛന് രഞ്ജു കൃഷ്ണന് ഐടി മേഖലയിലും അമ്മ മെറ്റിറ്റോയിലുമാണ് ജോലി ചെയ്യുന്നത്. സഹോദരന്: ആര്യന് (മൂന്നാം ക്ലാസ്). നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
Discussion about this post