റിയാദ്: റിയാദില്‍ മലയാളി സാമൂഹികപ്രവര്ത്തകന് ഹൃദയഘാതംമൂലം മരിച്ചു. ഖസീം പ്രവാസി സംഘം ബുറൈദ വെജിറ്റബിള്‍ മാര്‍ക്കറ്റ് യൂനിറ്റ് മുന്‍ സെക്രട്ടറിയും തിരുവനന്തപുരം പെരുമാതുറ സ്വദേശിയുമായ ഹാരീസ് (32) ആണ് മരിച്ചത്.
റിയാദ് സുലൈ മേഖലയില്‍ കുടിവെള്ള കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം സാമൂഹികപ്രവര്‍ത്തകരുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി റിയാദ് നസീം മഖ്ബറയില് ഖബറടക്കി. ഖസീം പ്രവാസി സംഘം മുന്‍ കേന്ദ്ര കമ്മിറ്റിയംഗം അബ്ദുല്‍ സത്താറാണ് പിതാവ്.
Discussion about this post