സൗദി അറേബ്യയിൽ ഇനി ഡെലിവറി ബൈക്കുകൾക്ക് ലൈസൻസ് നൽകില്ല

റിയാദ്: മൊബൈൽ ആപ്പുകൾ വഴിയുള്ള ഓർഡറുകൾ ഡെലിവറി ചെയ്യുന്ന മോട്ടോർ സൈക്കിളുകൾക്ക് ലൈസൻസ് നൽകുന്നത് സൗദി പൊതുഗതാഗത ജനറൽ അതോറിറ്റി (ടി.ജി.എ) നിർത്തിവെച്ചു. അതോറിറ്റി വക്താവ് സാലിഹ് അൽ സുവൈദ് ആണ് ഇക്കാര്യം അറിയിച്ചത്. ഡെലിവറി ആപ്ലിക്കേഷനുകളിലൂടെ മോട്ടോർസൈക്കിളുകളിൽ ഡെലിവറി സേവനം നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികൾക്ക് നേരത്തെ മോട്ടോർ ബൈക്ക് ലൈസൻസ് അനുവദിച്ചിരുന്നു. അത് പരീക്ഷണാടിസ്ഥാനത്തിലായിരുന്നു. ആ ഘട്ടം ഇപ്പോൾ അവസാനിച്ചതായി അൽ-സുവൈദ് വ്യക്തമാക്കി.

വർക്ക് പെർമിറ്റ് ഇല്ലെന്നോ ട്രാഫിക് സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചെന്നോ കണ്ടെത്തിയ നിരവധി ബൈക്ക് ഡെലിവറി ബോയ്സിനെ റിയാദ് നഗരത്തിൽനിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു.

Exit mobile version