റിയാദ്: മലയാളിയായ 55കാരന് പ്രവാസലോകത്ത് ദാരുണാന്ത്യം. തൃശ്ശൂരിലെ തിരുമുക്കുളം സ്വദേശി ഷാജി ദേവസി എന്ന സജി ആണ് സൗദി അറേബ്യയിലെ റിയാദില്‍ മരിച്ചത്.
കുഴഞ്ഞുവീഴുകയായിരുന്നു. റിയാദിലെ അല്‍ഹദ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ജീവനക്കാരനായ സജി കിങ് ഫൈസല്‍ സ്പെഷ്യലൈസ്ഡ് ആശുപത്രിയില്‍ അറ്റകുറ്റപ്പണികള്‍ക്കായി പോവുകയായിരുന്നു.
വാഹനമിറങ്ങി രാവിലെ റോഡിലൂടെ നടക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കഴിഞ്ഞ 27 വര്‍ഷമായി അല്‍ഹദ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.
മൃതദേഹം കിങ് ഫൈസല്‍ സ്പെഷ്യലൈസ്ഡ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹംനാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്. പരേതരായ ചാമക്കാടന്‍ ചക്കപ്പന്‍ ദേവസി, സാറാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ബെറ്റി, മക്കള്‍: റോമോള്‍, റിയ.
Discussion about this post