റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദിയില്‍ മലയാളി യുവാവ് മരിച്ചു. സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ യുവാവിന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
മലപ്പുറം മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശി അബ്ദുറഹ്മാന് പൂഴിക്കുത്താണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്കുള്ള വിമാനത്തില്‍ നാട്ടിലേക്ക് തിരിക്കുന്നതിനായി എയര്‍പോര്‍ട്ടിലേക്ക് പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഷറഫിയയിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അനന്തര നടപടി ക്രമങ്ങള്‍ക്കായി ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിങ്ങ് രംഗത്തുണ്ട്.
Discussion about this post