കുവൈത്തില്‍ പ്രഭാതസവാരിക്കിടെ കോഴിക്കോട് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു

കുവൈത്ത്: പ്രഭാതസവാരിക്കിടെ കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. ജയ്പാല്‍ (57)ആണ് മരിച്ചത്. ഭാര്യയോടൊപ്പം താമസ സ്ഥലത്തിന് സമീപമുള്ള സാല്‍മിയ പാര്‍ക്കില്‍ നടക്കാന്‍ ഇറങ്ങിയതായിരുന്നു ജയ്പാല്‍. നടത്തം തുടരുന്നതിനിടയില്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ജയ്പാലിനെ ഭാര്യയും സ്ഥലത്തുണ്ടായിരുന്നവരും ചേര്‍ന്ന് മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എന്‍സിആര്‍ കമ്പനിയില്‍ സീനിയര്‍ എഞ്ചിനിയറായി ജോലിചെയ്തു വരികയായിരുന്നു ജയ്പാല്‍. ഭാര്യ രേഖാ ജയ്പാല്‍ കുവൈത്തിലെ സ്മാര്‍ട് ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികയാണ്. ആദിത്യ ജയ്പാല്‍(കാനഡ), മായ ജയപാല്‍(വിദ്യാര്‍ഥിനി-ബെംഗളൂരു) എന്നിവരാണ് മക്കള്‍.

Exit mobile version