ഷാര്‍ജ: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. എറണാകുളം നോര്‍ത്ത് പറവൂര്‍ കരോട്ടക്കാട്ടില്‍ അബ്ദുല്ല ഹാജി (55) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചത്.
റൗള അല്‍ അറൂബ സ്ട്രീറ്റില്‍ ചിക്കന്‍ സ്‌പോട്ട് റെസ്റ്റോറന്റിന് സമീപം നടന്ന് പോകുന്നതിനിടെ കുഴഞ്ഞ് വീണ അബ്ദുല്ല ഹാജിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജാവന്‍ രക്ഷിക്കാനായില്ല. 35 വര്‍ഷത്തോളമായി യുഎഇയില്‍ ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം. ഭാര്യ: ഷെമീന. മക്കള്‍: മുഹമ്മദ് ആഷിഖ് (ഷാര്‍ജ), ലബീബ.
Discussion about this post