മലയാളി ഡോക്ടര്‍ സൗദിയില്‍ മരിച്ചു

ബ്രാഞ്ച്സണ്‍ സിറ്റി പോളിക്ലിനിക്കിലെ ഡോക്ടര്‍ സാനു ഉദയഭാനുവാണ്(41) മരിച്ചത്

ജുബൈല്‍: മലയാളി ഡോക്ടര്‍ സൗദിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. ബ്രാഞ്ച്സണ്‍ സിറ്റി പോളിക്ലിനിക്കിലെ ഡോക്ടര്‍ സാനു ഉദയഭാനുവാണ്(41) മരിച്ചത്. ആലപ്പുഴ പെണ്ണുക്കര നോര്‍ത്ത് ശ്യാമളാലയം മലകുഴയില്‍ ഉദയഭാനു വാസുദേവന്റെയും ശ്യാമളയുടെയും മകനാണ് സാനു.

പത്ത് വര്‍ഷമായി ഇദ്ദേഹം ബ്രാഞ്ച്സണ്‍ സിറ്റി പോളിക്ലിനിക്കിലെ ഡോക്ടറാണ്. ജുബൈല്‍ ബ്രാഞ്ച് സണ്‍ സിറ്റി പോളക്ലിനിക്കിലെ നേത്ര വിഭാഗത്തിലെ ഡോക്ടറായ ലക്ഷ്മിയാണ് സാനുവിന്റെ ഭാര്യ. ജീവകാരുണ്യ പ്രവര്‍ത്തനത്തിലും സജീവമായിരുന്ന സാനു മാവേലിക്കര വിഎസ്എം ആശുപത്രിയില്‍ നാലുവര്‍ഷത്തോളം ജോലി ചെയ്ത ശേഷമാണ് ജുബൈലിലെത്തുന്നത്.

Exit mobile version