റിയാദ്: സൗദി അറേബ്യയില്‍ ചൈനീസ് ഭാഷാപഠനം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി. രാജ്യത്തെ പൊതുവിദ്യാലയങ്ങളില്‍ ചൈനീസ് ഭാഷ പഠിപ്പിക്കാന്‍ പുതിയ അധ്യയനവാര്‍ഷാരംഭത്തില്‍ ഒരു കൂട്ടം അധ്യാപകര്‍ക്ക് ചൈനയില്‍നിന്ന് സൗദിയിലെത്തി.
വനിതകളും പുരുഷന്മാരും ഉള്‍പ്പെട്ട അധ്യാപകര്‍ക്ക് തബൂക്ക് വിദ്യാഭ്യാസ കാര്യാലയമാണ് വന്‍ സ്വീകരണം ഒരുക്കിയത്. അമീര്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ എത്തിയ അധ്യാപകരെ വിദ്യാഭ്യാസ കാര്യങ്ങളുടെ അസിസ്റ്റന്റ്, വിദ്യാഭ്യാസ പെര്‍ഫോമന്‍സ് ഡയറക്ടര്‍, മേഖലയിലെ നിരവധി വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു.
സൗദിയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചൈനീസ് ഭാഷ പഠിപ്പിക്കുന്നതിനാണ് പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ ജോലിയില്‍ പ്രവേശിക്കാനായി ചൈനീസ് അധ്യാപകര്‍ എത്തിയത്. സൗദിയും ചൈനയും തമ്മിലുള്ള വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ സഹകരണത്തിന്റെ ആഴത്തെ പ്രതിഫലിപ്പിക്കുന്നതാണിത്.
Discussion about this post