റിയാദ്: മലയാളി വനിത സൗദി പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ജിദ്ദക്ക് സമീപം ഖുലൈസില്‍ നിര്യാതയായി. മലപ്പുറം തിരൂര്‍ സ്വദേശിനി റംലാബി തുവ്വക്കാട് ആണ് മരിച്ചത്.
നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു. റംലാബി സന്ദര്‍ശന വിസയിലാണ് സൗദിയിലെത്തിയത്. മൃതദേഹം ഖുലൈസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കെ.എം.സി.സി ഖുലൈസ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ഭര്‍ത്താവ്: അബ്ദു നിരപ്പില്‍, മക്കള്‍: അന്‍സീറ, സഫ.
Discussion about this post