റിയാദ്: റിയാദില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. റിയാദില്‍ 20 വര്‍ഷമായി പ്രവാസിയായ കോട്ടയം സംക്രാന്തി സ്വദേശി സജി മന്‍സിലില്‍ അസീം സിദ്ധീഖ് (48) ആണ് മരിച്ചത്.
വീട്ടിലേക്ക് ഫോണ്‍ ചെയ്ത് പിതാവിനോട് സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യ കമ്പനി ജീവനക്കാരനാണ്.
വര്‍ഷങ്ങളായി റിയാദില്‍ കുടുംബസമേതം കഴിഞ്ഞുവരികയായിരുന്നു. രണ്ട് മാസം മുമ്പാണ് കുടുംബത്തോടൊപ്പം അവധിക്ക് നാട്ടില്‍ പോയി വന്നത്. ഭാര്യ: മുഅ്മിന, മക്കള്‍: അയിഷ, ആലിയ, ആമിന, ആദില്‍, അബ്രാര്‍.
Discussion about this post