ഉറങ്ങുന്നതിനിടെ ഹൃദയാഘാതം, പ്രവാസ ലോകത്ത് 54കാരന് ദാരുണാന്ത്യം

death|bignewslive

റിയാദ്: പ്രവാസിയായ അമ്പത്തിനാലുകാരന്‍ ഉറങ്ങുന്നതിനിടെ ജുബൈലിലെ താമസസ്ഥലത്ത് മരിച്ചു. തമിഴ്‌നാട് രാമനാഥപുരം സ്വദേശി എലുവ രാജ ബാലു ആണ് മരിച്ചത്.

ഹൃദയസ്തംഭനമാണ് മരണകാരണം. ജുബൈലിലെ ഒരു ഫിഷിങ് കമ്പനി തൊഴിലാളിയായിരുന്നു എലുവ. മൃതദേഹം ജുബൈല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഭാര്യ: കര്‍പ്പഗവല്ലി, മക്കള്‍: സതീഷ്‌കുമാര്‍, സമയസുധ, സമ്പത്ത്കുമാര്‍, സക്തീശ്വരന്‍.

Exit mobile version