മസ്‌കറ്റ്: പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി. ഒമാനില്‍ തൊഴില്‍ മേഖലയില്‍ വീണ്ടും താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. സ്വകാര്യ മേഖലയില്‍ പതിമൂന്ന് ജോലികളില്‍ പെര്‍മിറ്റ് അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തി.
ആറ് മാസത്തേക്കാണ് തൊഴില്‍ മന്ത്രാലയം വിലക്ക് ഉത്തരവിറക്കിയിരിക്കുന്നത്. നിര്‍മ്മാണമേഖല ഉള്‍പ്പടെയുള്ള മേഖലകളില്‍ ഇത് ബാധകമാണ്. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് തീരുമാനം.
Discussion about this post