റേഡിയോ ജോക്കി ലാവണ്യ അന്തരിച്ചു, വിടവാങ്ങിയത് പ്രവാസി മലയാളികളുടെ പ്രിയങ്കരിയായ ആര്‍ജെ

rj lavanya|bignewslive

ദുബായ്: ദുബായിയില്‍ റേഡിയോ ജോക്കി ആയ രമ്യാ സോമസുന്ദരം (ആര്‍ ജെ ലാവണ്യ) അന്തരിച്ചു. 41 വയസായിരുന്നു. ദുബായ് ആസ്ഥാനമായ റേഡിയോ കേരളം 1476 AM ല്‍ സീനിയര്‍ റേഡിയോ ജോക്കി ആയിരുന്നു ലാവണ്യ.

അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മാധ്യമരംഗത്ത് പതിനഞ്ചു വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന ലാവണ്യ ക്ലബ് എഫ് എം, റെഡ് എഫ്എം, യു എഫ് എം, റേഡിയോ രസം തുടങ്ങിയ റേഡിയോകളിലൂടെ ശ്രോതാക്കളുടെ മനസില്‍ ഇടം പിടിച്ചിട്ടുണ്ട്.

എന്നാല്‍ റേഡിയോ കേരളത്തിലൂടെയാണ് ലാവണ്യ പ്രവാസി മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയായി മാറിയത്. വെള്ളിത്തിര, പ്രിയനേരം പ്രിയഗീതം, ഡി ആര്‍ കെ ഓണ്‍ ഡിമാന്റ്, ഖാന പീന എന്നീ പരിപാടികളാണ് ലാവണ്യയെ പ്രവാസി മലയാളികളുടെ പ്രിയങ്കരിയാക്കിയത്.

കര്‍ണാടക സംഗീതജ്ഞനും, സംഗീത സംവിധായകനുമായ നവനീത് വര്‍മ (അജിത് പ്രസാദ്) യാണ് ഭര്‍ത്തവ്. അച്ഛന്‍ പരേതനായ സോമസുന്ദരം. അമ്മ ശശികല. വസുന്ധര, വിഹായസ് എന്നിവര്‍ മക്കളാണ്.

Exit mobile version