റിയാദ്: വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് സൗദി അറേബ്യയില്‍ ദാരുണാന്ത്യം. കോഴിക്കോട് ചക്കിട്ടപ്പാറ പുരയിടത്തില്‍ തോമസിന്റെ മകന്‍ ജോയല്‍ തോമസ് ആണ് മരിച്ചത്.ഇരുപത്തിയെട്ട് വയസ്സായിരുന്നു.
സൗദിയിലെ അല്‍ ബാഹയ്ക്ക് സമീപം തായിഫ് റോഡില്‍ വെച്ചായിരുന്നു അപകടം. അപകടത്തില്‍ മലയാളിയടക്കം നാലുപേരാണ് മരിച്ചത്.
ഉത്തര്‍പ്രദേശ്, സുഡാന്‍, ബംഗ്‌ളാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റ് രണ്ടുപേര്‍. പരിപാടി കഴിഞ്ഞ് സാമഗ്രികളുമായി മടങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് കൊക്കയിലേയ്ക്ക് മറിഞ്ഞ് തീപിടിക്കുകയായിരുന്നു.
സൗദിയിലെ ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിലെ ജീവനക്കാരാണ് നാലുപേരും.