റിയാദ്: സൗദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പടെ നാല് പേര് മരിച്ചു. അല്‍ബാഹയില്‍നിന്ന് ത്വാഇഫിലേക്ക് പോകുന്ന റോഡില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ വാഹനം മറിഞ്ഞാണ് കോഴിക്കോട് ചക്കിട്ടപാറ പുരയിടത്തില്‍ തോമസിന്റെ മകന് ജോയല്‍ തോമസും (28) ഒരു ഉത്തര്‍പ്രദേശ് സ്വദേശിയും സുഡാന്, ബംഗ്ലാദേശ് പൗരന്മാരായ രണ്ടുപേരും മരിച്ചത്.
മരിച്ചവരെല്ലാം ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിലെ ജീവനക്കാരാണ്. ഒരു പരിപാടി കഴിഞ്ഞ് സാധാനസാമഗ്രികളുമായി മടങ്ങുമ്പോള്‍ വാഹനം റോഡില്‍ മറിഞ്ഞ് തീപിടിക്കുകയായിരുന്നു. എല്ലാവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അല്‍ബാഹ ആശുപത്രിയിലാണ് മൃതദേഹങ്ങളുള്ളത്. ഫോട്ടോഗ്രാഫറായ ജോയല്‍ തോമസ് അടുത്തിടെയാണ് സൗദി അറേബ്യയില്‍ ജോലിക്കെത്തിയത്. മാതാവ്: മോളി, ഒരു സഹോദരന്: ജോജി.
Discussion about this post