റിയാദ്: മയക്കുമരുന്ന് കേസില്‍ പിടിയിലായ സൗദി പൗരനെതിരെ കോടതി വിധിച്ച വധശിക്ഷ നടപ്പാക്കി. സുല്‍ത്താന്‍ ബിന്‍ സമിഹാന്‍ ബിന്‍ അലി അല്‍അത്വവി എന്ന പൗരനെയാണ് രാജ്യത്തേക്ക് ആംഫെറ്റാമൈന്‍ ഗുളികകള്‍ കടത്തിയതിന് തബൂക്ക് മേഖലയില്‍ ചൊവ്വാഴ്ച ആഭ്യന്തര മന്ത്രാലയം വധശിക്ഷക്ക് വിധേയമാക്കിയത്.
സുരക്ഷാ ഉദ്യോഗസ്ഥരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ ഫലമായി പ്രതിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാന്‍ കഴിഞ്ഞു. ശേഷം കോടതിയിലേക്ക് റഫര്‍ ചെയ്തു.
കോടതി വധശിക്ഷ പുറപ്പെടുവിച്ചു. ഈ വിധി അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശരീഅത്ത് നിയമം അനുസരിച്ച് തീരുമാനിച്ചത് വിധി നടപ്പാക്കാന്‍ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയും നടപ്പാക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
Discussion about this post