സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യമത്സരം അരങ്ങേറുന്ന സിഡ്‌നി സ്‌റ്റേഡിയത്തില്‍ മുഴങ്ങിയത് മലയാളികളുടെ ചെണ്ടവാദ്യവും സഹായാഭ്യര്‍ത്ഥനയും. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായാണ് സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരു കൂട്ടം മലയാളികള്‍ എത്തിയത്.
ക്രിക്കറ്റിന്റെയും ഓസ്‌ട്രേലിയയുടെയും ചരിത്രത്തില്‍ ആദ്യമായാണ് ഒരു കുടിയേറ്റ സമൂഹത്തിന് രാജ്യാന്തര മല്‍സരവേദിയില്‍ ധനസമാഹരണം പ്രോത്സാഹിപ്പിക്കാന്‍ അനുമതി ലഭിച്ചത്.
അലക്‌സ് കാരിയുടെയും ഷോണ്‍ മാര്‍ഷിന്റെയും ഷോട്ടുകള്‍ ബൗണ്ടറി കടന്നപ്പോഴും ഭുവനേശ്വര്‍ കുമാര്‍ നൂറാം ഏകദിന വിക്കറ്റ് സ്വന്തമാക്കിയപ്പോഴും സിഡ്‌നിയിലെ ഗ്യാലറിയില്‍ കേരളത്തിനായി നൂറുകണക്കിന് സന്ദേശങ്ങളാണ് ഉയര്‍ന്നത്.
പ്രളയത്തില്‍ തകര്‍ന്ന ജന്‍മനാടിന്റെ പുനരുദ്ധാരണത്തിന് സഹായം തേടാനുള്ള മലയാളികളുടെ ശ്രമത്തിന് പിന്തുണ നല്‍കി ക്രിക്കറ്റ് ഓസ്‌ട്രേലിയ, സിഡ്‌നി സ്റ്റേഡിയത്തിന് അകത്തും പുറത്തും പ്രത്യേകം സ്ഥലം ഒരുക്കി നല്‍കി.
Discussion about this post