കോട്ടയം: കുവൈറ്റിൽ തൊഴിലാളി ക്യാംപിലുണ്ടായ തീപിടുത്തത്തിൽ മരിച്ച പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാമിന്റെ കുടുംബത്തിന് ധനസഹായം കൈമാറി. സഹകരണ- തുറമുഖ- ദേവസ്വം വകുപ്പു മന്ത്രി വിഎൻ വാസവനാണ്, സ്റ്റെഫിന്റെ വീട്ടിലെത്തി ചെക്ക് കൈമാറിയത്. മാതാപിതാക്കളായ സാബു എബ്രഹാമിനും ഷേർലി സാബുവിനുമാണ് ധനസഹായം കൈമാറിയത്.
സർക്കാർ സഹായമായി അഞ്ച് ലക്ഷം, വ്യവസായി യൂസഫലി നൽകിയ അഞ്ച് ലക്ഷം, ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) നൽകിയ രണ്ടു ലക്ഷം, വ്യവസായി രവി പിള്ള നൽകിയ രണ്ടു ലക്ഷം രൂപയുമാണ് കൈമാറിയത്.
also read- വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാതെ സ്‌കൂട്ടറില്‍ സാഹസിക യാത്ര, നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്
ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ അരുൺ കുമാർ, നോർക്ക റൂട്ട്സ് സെന്റർ മാനേജർ കെ ആർ രജീഷ്, തഹസിൽദാർ കെഎസ്. സതീശൻ, ഡെപ്യൂട്ടി തഹസിൽദാർ യു രാജീവ് എന്നിവർ സന്നിഹിതരായി.