കുവൈത്തിലെ തീപിടുത്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 12.5 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് കുവൈത്ത് സര്‍ക്കാര്‍

kuwait fire|bignewslive

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കുവൈത്ത് സര്‍ക്കാര്‍. 15,000 ഡോളര്‍ (ഏകദേശം 12.5 ലക്ഷം രൂപ) വീതം സഹായധനം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതത് എംബസികള്‍വഴിയാകും തുക വിതരണം ചെയ്യുക.ന്നെ് പ്രാദേശിക അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍ ഇന്ത്യക്കാരടക്കം 50 പേരാണ് മരിച്ചത്. ഇതില്‍ 24 പേര്‍ മലയാളികളാണ്.

സംഭവദിവസംതന്നെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാന്‍ കുവൈത്ത് അമീര്‍ ശൈഖ് മിഷേല്‍ അല്‍ അഹമ്മദ് ഉത്തരവിട്ടിരുന്നു. എന്നാല്‍, തുക എത്രയാണെന്ന് അറിയിച്ചിരുന്നില്ല.

തെക്കന്‍ കുവൈത്തിലെ മംഗഫില്‍ മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള വിദേശ തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിലെ ആറു നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അപകട സമയത്ത് കെട്ടിടത്തില്‍ 176 പേര്‍ ഉണ്ടായിരുന്നു.

Exit mobile version