മസ്‌കറ്റില്‍ ഇനി ഒരുമാസത്തെ ആഘോഷ നാളുകള്‍. നഗരത്തിന്റെ വാര്‍ഷികാഘോഷമായാണ് മസ്‌കറ്റ് ഫെസ്റ്റ് നടത്തുന്നത്. ജനുവരി 10ന് ആരംഭിച്ച മസ്‌കറ്റ് ഫെസ്റ്റ് ഫെബ്രുവരി 9വരെയാണുളളത് വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക പ്രകടനങ്ങളോടെ ആഘോഷിക്കുന്ന മസ്‌കറ്റ് ഫെസ്റ്റിവലിന് നസീം ഗാര്‍ഡനും അല്‍ അമിറാത്ത് പാര്‍ക്കും മുഖ്യ വേദിയാവും. ഒമാനിലെ ഏറ്റവും വലിയ സാംസ്‌കാരിക മേളക്കാണ് തുടക്കമായത്.
ഒമാനിലെ ഏറ്റവും വലിയ സാംസ്‌കാരിക മേളയ്ക്ക് തുടക്കമായി. കലാ സാംസ്‌കാരിക മേളകള്‍ക്കൊപ്പം ഒമാനിന്റെ തനത് ഭക്ഷണങ്ങളുടെ രുചി അറിയുന്നതിന് മസ്‌കറ്റ് ഫെസ്റ്റിവലില്‍ നിരവധി സ്റ്റാളുകളുണ്ട്. ഒമാനി പരമ്പരാഗത നൃത്തങ്ങള്‍ വിവിധ വേദികളിലായി അവതരിപ്പിക്കും. ഉത്സവ വേദികളില്‍ വൈകുന്നേരം നാല് മുതലാണ് പ്രവേശനം. സാധാരണ ദിവസങ്ങളില്‍ രാത്രി 11നാണ് ഫെസ്റ്റിവല്‍ അവസാനിക്കുന്നത്.
വാരാന്ത്യ ദിവസങ്ങളില്‍ രാത്രി 12 മണി വരെയാണ് ഉത്സവ വേദികള്‍ ഉണ്ടാകുക. നസീം ഗാര്‍ഡനിലണ് വാണിജ്യ സ്റ്റാളുകള്‍ ഒരുങ്ങുന്നത്. കരകൗശല വസ്തുക്കള്‍ അടക്കം നിരവധി ഉല്‍പന്നങ്ങള്‍ സ്റ്റാളുകളില്‍ ലഭ്യമാവും. ശബ്ദഘോഷങ്ങേളാടെയെത്തുന്ന വെടിക്കെട്ട് നഗരത്തിന്റെ ആകാശത്തെ വര്‍ണമനോഹരമാക്കും. മസ്‌കത്ത് നഗരത്തിന് ഫെബ്രുവരി ഒമ്പത് വരെ ഇനി ഉത്സവത്തിന്റെ ആരവങ്ങളായിരിക്കും.
Discussion about this post