കുവൈത്ത് തീപിടുത്തം; ആശ്വാസം, പരിക്കേറ്റ 14 മലയാളികളും അപകടനില തരണം ചെയ്തു

ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തുവെന്ന പുതിയ വിവരം.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തുവെന്ന പുതിയ വിവരം.

പരിക്കേറ്റ് ചികിത്സയിലുള്ള 14 മലയാളികളില്‍ 13 പേരും നിലവില്‍ വാര്‍ഡുകളിലാണ് ചികിത്സയിലുള്ളത്. ഇവരില്‍ ആരുടെയും നില ഗുരുതരമല്ല. ഒരാള്‍ മാത്രമാണ് ഐസിയുവില്‍ തുടരുന്നത്. അല്‍ അദാന്‍, മുബാറക് അല്‍ കബീര്‍, അല്‍ ജാബര്‍, ജഹ്‌റ ഹോസ്പിറ്റല്‍, ഫര്‍വാനിയ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് ചികിത്സയില്‍ കഴിയുന്നത്. മൊത്തം 31 ഇന്ത്യക്കാരാണ് ചികിത്സയിലുള്ളത്.

അതേസമയം, തീപിടുത്തത്തില്‍ മരിച്ച മലയാളികളില്‍ നാലുപേരുടെ സംസ്‌കാരം ഇന്ന് നടക്കും. ഇന്നലെ 12 പേര്‍ക്കാണ് ജന്മനാട് വിട നല്‍കിയത്. കുവൈത്ത് ദുരന്തത്തില്‍ മരിച്ച കൊല്ലം പുനലൂര്‍ സ്വദേശി സാജന്‍ ജോര്‍ജിന്റെയും വിളച്ചിക്കാല സ്വദേശി ലൂക്കോസിന്റെയും പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരന്റെയും കണ്ണൂര്‍ കുറുവ സ്വദേശി അനീഷ് കുമാറിന്റെയും സംസ്‌കാരവും ഇന്ന് നടക്കും.

കുവൈത്തില്‍ ചികിത്സയിലുള്ള മലയാളികള്‍

1.സുരേഷ് കുമാര്‍ നാരായണന്‍ – ഐസിയു – അല്‍ ജാബര്‍ ഹോസ്പിറ്റല്‍
2.നളിനാക്ഷന്‍ – വാര്‍ഡ്
3.സബീര്‍ പണിക്കശേരി അമീര്‍ – വാര്‍ഡ്
4.അലക്‌സ് ജേക്കബ് വണ്ടാനത്തുവയലില്‍ -വാര്‍ഡ്
5.ജോയല്‍ ചക്കാലയില്‍ – വാര്‍ഡ്
6.തോമസ് ചാക്കോ ജോസഫ് – വാര്‍ഡ്
7.അനന്ദു വിക്രമന്‍ – വാര്‍ഡ്
8.അനില്‍ കുമാര്‍ കൃഷ്ണസദനം – വാര്‍ഡ്
9.റോജന്‍ മടയില്‍ – വാര്‍ഡ്
10.ഫൈസല്‍ മുഹമ്മദ് – വാര്‍ഡ്
11.ഗോപു പുതുക്കേരില്‍ – വാര്‍ഡ്
12.റെജി ഐസക്ക്- വാര്‍ഡ്
13.അനില്‍ മത്തായി- വാര്‍ഡ്
14.ശരത് മേപ്പറമ്പില്‍ – വാര്‍ഡ്

Exit mobile version