കുവൈറ്റ് സിറ്റി: കുവൈറ്റിലുണ്ടായ തീപിടിത്തദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി ഉയർന്നു. നിലവിൽ രണ്ടുപേരെ തിരിച്ചറിയാനായിട്ടില്ല. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 7പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ALSO READ- ചെങ്ങന്നൂരിൽ ആളിക്കത്തി സ്‌കൂൾ ബസ്; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നടുക്കം
മരണപ്പെട്ടവരെ തിരിച്ചറിയാനുള്ള അടുത്ത ഘട്ടം ഡിഎൻഎ ടെസ്റ്റ് ആണെന്ന് നോർക്ക സിഇഒ അറിയിച്ചു. പരിക്കേറ്റവർക്ക് ചികിത്സാ സഹായം ഉറപ്പാക്കുമെന്നും നോർക്ക സിഇഒ അറിയിച്ചു. കുവൈറ്റ് സർക്കാരിന്റെ ഭാഗത്ത് നിന്നും സഹകരണം ഉണ്ടായിരുന്നതിനാൽ നടപടികൾ വേഗത്തിലാക്കാൻ സാധിച്ചെന്നും അദ്ദേഹം അറിയിച്ചു.
57 പേരാണ് ആശുപത്രികളിൽ തുടരുന്നത്. ഇതിൽ 12 പേർ ഡിസ്ചാർജായി. ഇതിൽ 5 പേർ മലയാളികളാണ്. ഏകദേശം 25 ലധികം മലയാളികൾ ആശുപത്രിയിലാണെന്നും നോർക്ക സിഇഒ അറിയിച്ചു.