കണ്ണൂര്‍: കുവൈത്തിലെ തീപിടുത്തത്തില്‍ മരിച്ച നിതിന്റെ വിയോഗം നാടിനെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. അടുത്ത വര്‍ഷം വീടുപണി പൂര്‍ത്തിയാക്കി കുടുംബജീവിതം തുടങ്ങണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് നിതിന്‍ യാത്രയായത്.
നിതിന്‍ അഞ്ച് വര്‍ഷമായി കുവൈത്തില്‍ കമ്പനി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. നിതിന്റെ അമ്മ ചെന്തല ഇന്ദിര കാന്‍സര്‍ ബാധിച്ചു മരിച്ചിരുന്നു. അച്ഛന് കൂത്തൂര്‍ ലക്ഷ്മണന് ചെറുപുഴ സെന്റ് ജോസഫ്സ് സ്കൂളിലെ ബസ് ഡ്രൈവറാണ്.
നിതിന്റെ വീടുപണി പൂര്‍ത്തിയായിരുന്നില്ല. എത്രയും വേഗം വീടുപണി പൂര്‍ത്തിയാക്കി ഒരു കുടുംബജീവിതമൊക്കെ തുടങ്ങണമെന്ന ആഗ്രഹം നിതിന്‍ സഹപ്രവര്‍ത്തകരുമായി പങ്കുവച്ചിരുന്നു.
അടുത്ത വര്‍ഷത്തോടെ വീടുപണി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലായിരുന്നു നിതിനെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. ജിതിനാണ് നിതിന്റെ സഹോദരന്, സ്വകാര്യ ബസ് കണ്ടക്ടറാണ്.
Discussion about this post