ലൂക്കോസിന്റെ വിയോഗം ഫുള്‍ എപ്ലസ് നേടിയ മകളുടെ നഴ്സിംഗ് അഡ്മിഷനായി കുവൈത്തില്‍ നിന്നും നാട്ടില്‍ വരാനിരിക്കെ, അതിദാരുണം

luckose|bignewslive

കൊല്ലം: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച കൊല്ലം സ്വദേശി ലൂക്കോസിന്റെ വിയോഗം അടുത്തമാസം നാട്ടിലേക്ക് വരാനിരിക്കെ.

നാട്ടിലേക്ക് വരാനുള്ള എല്ലാ ഒരുക്കങ്ങളും ലൂക്കോസ് പൂര്‍ത്തിയാക്കിയിരുന്നതായി ബന്ധു പറയുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. 18 വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്യുകയാണ് സാബു എന്ന ലൂക്കോസ്.

‘എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി പ്ലസ്ടു പാസായ മൂത്ത മകള്‍ ലിഡിയയുടെ നഴ്സിംഗ് അഡ്മിഷനായി അടുത്ത മാസം നാട്ടില്‍ വരാനിരിക്കുകയായിരുന്നു ലൂക്കോസ്. സുഹൃത്തുക്കള്‍ പറഞ്ഞാണ് മരണം വിവരം അറിഞ്ഞത്.” എന്ന് ബന്ധു പറയുന്നു.

”ആദ്യം കുവൈത്തിലെ സുഹൃത്തുക്കള്‍ ലൂക്കോസിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കുറച്ചുനേരത്തേക്ക് ലഭിച്ചിരുന്നു. പിന്നീട് വിളിച്ചിട്ട് കിട്ടിയില്ല. ലൂക്കോസ് അപകടത്തില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു വിശ്വാസം.” എന്നും വേദനയോടെ ബന്ധു പറയുന്നു.

Exit mobile version