കുവൈറ്റിലെ തീപിടുത്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

modi|bignewslive

കുവൈറ്റ് സിറ്റി: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീ പിടുത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. രണ്ട് ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് ധനസഹായം അനുവദിക്കുക. അതേസമയം അപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലേക്ക് എത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് പറഞ്ഞു.

കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ മന്ത്രി കുവൈറ്റിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മംഗഫിലെ കമ്പനി ഫ്‌ലാറ്റില്‍ തീപിടുത്തമുണ്ടായത്. അപകടത്തില്‍ 11 മലയാളികള്‍ അടക്കം 49 പേരാണ് മരിച്ചത്.

ഇതില്‍ 40 പേരും ഇന്ത്യക്കാരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 50ഓളം പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഏഴ് പേരുടെ നില അതീവ ഗുരുതരമാണ്.

Exit mobile version