മസ്കറ്റ്: പ്രവാസി മലയാളിയായ യുവാവിനെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മാപ്രാണം സ്വദേശിയായ സജീഷിനെ (39 )യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മേയ് 26നാണ് ജർദ്ധയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
തുടർന്ന് മൃതദേഹം മസ്കറ്റിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിലവിൽ മൃതദേഹം മോർച്ചറിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഒറിജിനൽ പാസ്പോർട്ടില്ലാതിരുന്നതിനാൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കാലതാമസമുണ്ടായെന്നാണ് പ്രവാസി സന്നദ്ധപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
വൈകാതെ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു വരും ദിവസങ്ങളിൽ മൃതദേഹം നാട്ടിലേക്ക് അയക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവർ. സൂർ മേഖലയിലെ കൈരളി പ്രവർത്തകരായ പ്രകാശ് തടത്തിൽ, താജുദ്ദീൻ, ജിജോ പികെ, സുരേഷ് എന്നിവരാണ് സജീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സന്നദ്ധപ്രവർത്തനത്തിൽ സജീവമായിരിക്കുന്നത്.
Discussion about this post