റാസല്‍ഖൈമ: യുഎയുടെ വിവിധ സ്ഥലങ്ങളില്‍ നേരിയ ഭൂചലനം. ഉച്ചയ്ക്ക് 12.51 ന് റാസല്‍ഖൈമയിലെ അല്‍ റംസ്, ജുല്‍ഫര്‍ പ്രദേശങ്ങളില്‍ വിവിധ കെട്ടിടങ്ങള്‍ക്ക് നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടത്. 3.7 റിക്ടര്‍ സ്കെയില്‍ തീവ്രത രേഖപ്പെടുത്തിയതായി യുഎഇയിലെ ദേശിയ കാലാവസ്ഥ കേന്ദ്രം അറിച്ചു. പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഒമാനിലെ ദിബ്ബയ്ക്ക് അടുത്തായിരുന്നു പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നാശനഷ്ടങ്ങള്‍ എവിടെനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Discussion about this post