സലാല: ഒമാനിലെ സലാലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം. പാണ്ടിക്കാട് വെള്ളുവങ്ങാടിലെ വടക്കേങ്ങര മുഹമ്മദ് റാഫി (35) ആണ് മരിച്ചത്.
റൈസൂത്ത് ഹൈവേയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം ഉണ്ടായത്. നോര്‍ത്ത് ഔഖത്തില്‍ ഫുഡ് സ്റ്റാഫ് കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ജോലി ചെയ്യുന്ന കടയില്‍ നിന്നും സ്കൂട്ടറില്‍ സാധനം ഡെലിവര്‍ ചെയ്യാനായി പോകുമ്പോള്‍ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നു. കുടുംബവും മറ്റു ബന്ധുക്കളും സലാലയില്‍ ഉണ്ട്. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post