ദുബായ്: ദുബായില്‍ ജബല്‍ അലിയിലെ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്ന ഫാക്ടിയുടെ ഗോഡൗണില്‍ വന്‍ അഗ്നിബാധ. ഇന്ന് രാവിലെ 9.20 ഓടെയാണ് തീപിടിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിച്ചു. സംഭവത്തില്‍ ആളപായമൊന്ന് ദുബായ് മീഡിയ ഓഫീസ് ട്വീറ്ററിലൂടെ അറിയിച്ചു.
പരിസരത്തുള്ള മറ്റ് ഫാക്ടറികളിലേക്ക് തീ പടരാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി എന്നാണ് അതികൃതര്‍ വ്യക്തമാക്കുന്നത്. തീ പൂര്‍ണ്ണമായി നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ ഉച്ചയൊടെ തുടരുമെന്ന് അറിയിച്ചത്. ദുബായിയിലെ സിവില്‍ ഡിഫന്‍സിലെ വിദഗ്ദ സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.
Discussion about this post