റിയാദ്: റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി എം.എ.ആര് ഹൗസില്‍ അബ്ദുല്‍ റസാഖ് (47) ആണ് മരിച്ചത്. റിയാദിലെ റൗദയില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു റസാഖ്.
കൂടെ ജോലി ചെയ്യുന്നയാള്‍ ഉടന്‍ സ്പോണ്‍സറെ അറിയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷം മുറിയിലേക്ക് തിരിച്ചെത്തി വിശ്രമിക്കുകയായിരുന്നു. കൂടെയുള്ളയാള്‍ ഡ്യൂട്ടിക്ക് പോയി മൂന്ന് മണിക്കൂറിന് ശേഷം തിരിച്ചെത്തുമ്പോള്‍ റസാഖ് നിലത്ത് മരിച്ചുകിടക്കുന്നതാണ് കണ്ടത്. ഇതിനിടയില്‍ അദ്ദേഹം നാട്ടില്‍ വിളിച്ച് ഭാര്യയോട് വീണതും പരിക്കേറ്റതും ആശുപത്രിയില്‍ പോയതും എല്ലാം പറഞ്ഞിരുന്നു.
പോലീസ് എത്തി മൃതദേഹം തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടില്‍ കൊണ്ടുപോകും. രണ്ട് വര്‍ഷം മുമ്പാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ നാട്ടില്‍ നിന്നെത്തിയത്. ജൂണ്‍ രണ്ടിന് നാട്ടില്‍ പോകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. പരേതരായ അബ്ദുല്‍ റസാഖ്, റുക്കിയ എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: ഷിബിന, മക്കള്‍: ദിയ സജീവ്, നിദ ഫാത്തിമ. സഹോദരങ്ങള്‍: അന്‍സര്‍, നൗഷാദ്, നവാബ്, നവാസ്, താഹിറ, സഫാറൂനിസ, വാഹിദ.
Discussion about this post