മസ്കത്ത്: ഇന്ത്യന്‍ എംബസ്സിയുടെ ആഭിമുഖ്യത്തില്‍ 15-മത് ‘പ്രവാസി ഭാരതീയ ദിവസ് ‘ദിനാചരണം സംഘടിപ്പിച്ചു. മസ്കറ്റില്‍ ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ ആണ് ചടങ്ങ് സംഘടിപ്പിച്ചത്. വിദേശ ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിന് സഹായകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഇന്ത്യന്‍ സ്ഥാനപതി മുനു മഹാവീര്‍ ചടങ്ങില്‍ വ്യക്തമാക്കി. ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുനു മഹാവീര്‍ മസ്കറ്റിലെ പ്രവാസി ഭാരതീയ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുവായിരുന്നു അദ്ദേഹം. ഇത്തരത്തിലുള്ള അവസരങ്ങളും വേദികളും പ്രവാസികളുടെ ക്ഷേമത്തിനും സംരക്ഷത്തിനും, ഒപ്പം തങ്ങള്‍ക്ക് ആഥിത്യമരുളുന്ന രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപെടുത്താനും സാധിക്കുമെന്ന് സ്ഥാനപതി പറഞ്ഞു.
മസ്കറ്റില്‍ നടന്ന ചടങ്ങില്‍ മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ ‘ഭാരത് കോ ജാനിയേ’ എന്ന ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനദാനവും നിര്‍വ്വഹിച്ചു. ഒമാനിലെ മുന്‍ വര്‍ഷങ്ങളിലെ പ്രവാസി ഭാരതീയ അവാര്‍ഡ് ജേതാക്കള്‍, വ്യവസായ രംഗത്തെ പ്രമുഖര്‍, എംബസി ഉദ്യോഗസ്ഥര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post