കോഴിക്കോട്: മഴക്കെടുതി കാരണം യുഎഇയിലേക്കുള്ള യാത്ര പ്രതിസന്ധിയില്‍. ദുബായിലേക്ക് ഇന്നലെ പുറപ്പെട്ട എയര്‍ ഇന്ത്യാവിമാനം ഇറക്കാനായില്ല. കോഴിക്കോട് നിന്നും രാത്രി എട്ടു മണിയ്ക്ക് പോയ വിമാനം ദുബായില്‍ ഇറക്കാനാകാതെ കരിപ്പൂരില്‍ തിരിച്ചെത്തി. ഇന്നലെ രാത്രി മസ്‌കറ്റ് വിമാനത്താവളത്തിലിറക്കിയ വിമാനം പുലര്‍ച്ചെയാണ് കരിപ്പൂരിലെത്തിച്ചത്.
180-ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെ റാസല്‍ഖൈമയിലെത്തിക്കാന്‍ സൗകര്യമൊരുക്കുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. റീഫണ്ട് നല്‍കാന്‍ തയ്യാറാണെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു കഴിഞ്ഞ ദിവസം പെയ്തത്. ദുബായില്‍ പെയ്ത കനത്ത മഴ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു.
Discussion about this post