റിയാദ്: പള്ളിയില്‍ ഇഫ്താറിന് വേണ്ടി ഒരുക്കിയ സ്ഥലത്തേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പ്രവാസലോകത്ത് മലയാളിക്ക് ദാരുണാന്ത്യം. മക്കയിലെ ഒരു പള്ളിയില്‍ വെച്ചാണ് അപകടം.
മലപ്പുറം സ്വദേശിയാണ് മരിച്ചത്. മഞ്ചേരി പുല്പറ്റ എടത്തില്‍ പള്ളിയാളി സ്വദേശി സ്രാമ്പിക്കല്‍ അബ്ദുള്ളയുടെ മകന് മുഹമ്മദ് ബഷീര്‍ (47) ആണ് മരിച്ചത്. മക്കയിലെ നവാരിയിലുളള പള്ളിയിലാണ് അപകടം.
also read:‘മാഹി 14 വര്‍ഷമായി വേശ്യകളുടെ കേന്ദ്രമായിരുന്നു’: വിവാദ പരാമര്‍ശത്തില്‍ പിസി ജോര്‍ജിനെതിരെ കേസ്
വ്യാഴാഴ്ച സഹ്റതുല്‍ ഉംറ മസ്ജിദിന് തൊട്ടുചേര്‍ന്ന് റോഡിന് സമീപം ഇഫ്താറില്‍ പങ്കെടുത്തുകൊണ്ടിരിക്കെ അമിത വേഗതയിലെത്തി നിയന്ത്രണം വിട്ട കാര്‍ മറ്റു കാറുകളില്‍ ഇടിച്ചു സുപ്രയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തില്‍ ഇഫ്താറില്‍ പങ്കെടുക്കാനെത്തിയവര്‍ക്കും ഇടിച്ച മറ്റു വാഹനങ്ങളിലെ യാത്രക്കാരും ഉള്‍പ്പെടെ 21 പേര്‍ക്ക് പരിക്കേറ്റു. സുരക്ഷാ സേനയും റെഡ്ക്രസന്റും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
Discussion about this post