റിയാദ്: സൗദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം പന്‍ഹാന്‍പടി ആലത്തിയൂര്‍ അച്ചൂര് വീട്ടില്‍ ഗോപാലകൃഷ്ണന് ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകന് ഷനില്‍ അച്ചൂര് (29) ആണ് മരിച്ചത്.
ജോലിയാവശ്യാര്‍ഥം ഖോബാറില്‍ നിന്ന് ജുബൈലിലേക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്. ഖോബാറിലെ ഒരു കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടീവ് ആയിരുന്നു ഷനില്‍.
മൃതദേഹം ജുബൈല്‍ റോയല്‍ കമീഷന് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികള്‍ക്ക് നേതൃത്വം നല്കുന്ന പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴ അറിയിച്ചു. ഔദ്യോഗിക നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു.
ഭാര്യ: സുജിത, മകള്‍ തഷ്വിന്‍ ക്രിഷ് എന്നിവര്‍ ഖോബാറിലുണ്ട്. സഹോദരന് ഷാനി സൗദിയില്‍ ജോലി ചെയ്യുന്നു.
Discussion about this post