ഷാര്‍ജ: ഷാര്‍ജയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ യുവാവും മറ്റൊരു സുഹൃത്തുമായി വഴക്കുണ്ടാക്കിയതിന്റെ പേരില്‍ തന്റെ ഹണിമൂണ്‍ യാത്ര മുടക്കിയെന്ന പരാതിയുമായി പ്രവാസി യുവാവ് കോടതിയിലെത്തി. ഇരുവരും ജോലി ചെയ്യുന്ന സ്ഥാപനം സംഘടിപ്പിച്ച് സൗഹൃത ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് വഴക്കുണ്ടായത്.
വഴക്കിനിടയില്‍ സുഹൃത്തിനെ മണ്ടന്‍ എന്ന് വിളിച്ചതാണ് പരതിയുമായി പോവാന്‍ പ്രേരിപ്പിച്ചത് ഇതോടെ യുവാവിന്റെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചിവെന്നും നാട്ടില്‍ പോകാന്‍ കഴിയില്ലെന്നും ഹണിമൂണ്‍ യാത്ര മുടങ്ങിയെന്നു കാണിച്ച് യുവാവും കോടതിയെ സമീപിച്ചു. അനാവശ്യമായി കോടതിയില്‍ കേസ് നല്‍കി തന്റെ സല്‍പേരിന് കളങ്കം വരുത്തിയെന്നായിരുന്നു ആരോപണം. തുടര്‍ന്ന വാദം പൂര്‍ത്തിയായ ശേഷം പരാതിക്കാരന്‍ കേസ് പിന്‍വലിച്ചു.