ഷാര്‍ജ: മലയാളി യുവാവിന് പ്രവാസലോകത്ത് ദാരുണാന്ത്യം. വടുക്കേക്കാട് കല്ലര്‍ വട്ടം പാടം സ്വദേശി തൊഴുക്കാട്ടില്‍ ബാസിത്താണ് മരിച്ചത്. ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും വീണാണ് പരിക്കേറ്റത്.
മുപ്പത്തിനാല് വയസ്സായിരുന്നു. ശനിയാഴ്ച വൈകിട്ടാണ് ബാസിത്ത് മരിച്ചത്. കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
also read:തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധം, കൂരാച്ചുണ്ടില്‍ ഇന്ന് ഹര്‍ത്താല്‍
ഒരാഴ്ച മുമ്പായിരുന്നു അപകടം സംഭവിച്ചത്. താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ ബാസിത്ത് ഉമ്മുല്‍ ഖുവൈന്‍ ശൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Discussion about this post