മസ്കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. കണ്ണൂര്‍ മാവിലായി മൂന്നാം പാലം എളമന സ്വദേശി പ്രശാന്ത് ഭവനില്‍ പ്രകാശ് മുകുന്ദന് (60) ആണ് മരിച്ചത്.
സുഹാറില്‍ 35 വര്‍ഷമായി ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുകയായിരുന്നു. സുഹാര്‍ മേഖലയില്‍ നാടക, സാമൂഹിക രംഗത്ത് സജീവമായിരുന്നു.
കരുണ സുഹാര്‍, ആക്ടേഴ്സ് ലാബ് എന്നിങ്ങനെയുള്ള കലാ സാംസ്കാരിക പ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ശര്‍മ്മിള (ഒമാനി സ്കൂളില്‍ അധ്യാപിക), അമൃത ഹോസ്പിറ്റലിലെ ഡോക്ടര്‍ ഹര്‍ഷ, ഉസ്ബക്കിസ്ഥാനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായ അക്ഷയ് എന്നിവര്‍ മക്കളാണ്.
Discussion about this post