ഭൂരിപക്ഷ എംപിമാരുടെ വോട്ട് അനുസരിച്ച് ബഹ്റൈനില്‍ മൂല്യവര്‍ധിത നികുതി നീട്ടിവെക്കണമെന്ന നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം

ടെലി കമ്മ്യുണിക്കേഷന്‍സ്, വസ്ത്രം, തുണി, ഹോട്ടല്‍, റസ്റ്റോറന്റ്, വാഹനങ്ങള്‍ തുടങ്ങിയവ അഞ്ചു ശതമാനം മൂല്യ വര്‍ധിത നികുതിയുടെ പരിധിയില്‍ വരുമെന്നാണ് സൂചന. ആരോഗ്യ സേവന മേഖലയും പ്രധാന മരുന്നുകളും വാറ്റിന്റെ പരിധിയില്‍ വരില്ല

പാര്‍ലിമെന്റില്‍ ഭൂരിപക്ഷ എംപിമാരും വോട്ട് ചെയ്തതോടെയാണ് നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചത്.അതോടൊപ്പം മുപ്പത്തി ഒമ്പത് പാര്‍ലമെന്റ് അംഗങ്ങള്‍ വാറ്റ് നടപ്പിലാക്കാന്‍ സാവകാശം വേണമെന്ന നിര്‍ദേശത്തിന് പിന്തുണ നല്‍കിയെങ്കിലും രാജ്യത്ത് ജനുവരി ഒന്ന് മുതല്‍ തന്നെ വാറ്റ് മൂല്യവര്‍ധിത നികുതി നടപ്പിലാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. 94 അടിസ്ഥാന സേവനങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കും വാറ്റില്‍ നിന്ന് ഇളവ് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.മൂല്യവര്‍ധിത നികുതി നടപ്പിലാക്കുന്നതിനുള്ള ജിസിസി രാഷ്ട്രങ്ങളുടെ ഏകീക്യത ഗള്‍ഫ് കരാര്‍ ബഹ്റൈന്‍ അംഗീകരിച്ചതിന്റെ ഭാഗമായാണ് വാറ്റ് നിലവില്‍ വരുന്നത്.

ടെലി കമ്മ്യുണിക്കേഷന്‍സ്, വസ്ത്രം, തുണി, ഹോട്ടല്‍, റസ്റ്റോറന്റ്, വാഹനങ്ങള്‍ തുടങ്ങിയവ അഞ്ചു ശതമാനം മൂല്യ വര്‍ധിത നികുതിയുടെ പരിധിയില്‍ വരുമെന്നാണ് സൂചന. ആരോഗ്യ സേവന മേഖലയും പ്രധാന മരുന്നുകളും വാറ്റിന്റെ പരിധിയില്‍ വരില്ല. കൂടാതെ വായ്പ, പലിശ, പണം പിന്‍ വലിക്കല്‍, എടിഎം ഇടപാടുകള്‍ തുടങ്ങിയ ബാങ്ക് വ്യവഹാരങ്ങളെയും വാറ്റ് ബാധിക്കില്ല. ഭക്ഷ്യ വിഭവങ്ങള്‍, കെട്ടിട നിര്‍മാണം, ആരോഗ്യ സേവനം, എണ്ണ വാതക മേഖല എന്നിവയും വാറ്റില്‍ നിന്ന് ഒഴിവാക്കുമെന്നും അധികൃതര്‍ അറിയിച്ചു

Exit mobile version