പ്രധാനമന്ത്രി ദോഹയിൽ; ഖത്തറും ഇന്ത്യയും തമ്മിലെ വിവിധ കരാറുകളിൽ ഒപ്പുവെയ്ക്കും

ദോഹ: പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ബുധനാഴ്ച രാത്രിയോടെ ദോഹയിലെത്തി. എട്ടു വർഷത്തെ ഇടവേളക്കു ശേഷമാണ് പ്രധാനമന്ത്രിയുടെ ഖത്തർ സന്ദർശനം. ദുബായിലും അബുദാബിയിലുമായി നടത്തിയ സന്ദർശനത്തിന് പിന്നാലെയാണ് ഖത്തറിലേക്ക് പ്രധാനമന്ത്രി എത്തിയത്.

ബുധനാഴ്ച രാത്രിയിൽ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ആൽത്താനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ഖത്തറും ഇന്ത്യയും തമ്മിലെ വിവിധ കരാറുകളിൽ ഒപ്പുവെച്ചേക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി മോഡി ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലെ വ്യാപാര പ്രമുഖരും, പ്രവാസി നേതാക്കളും ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തും.

ഇരുഗൾഫ് രാജ്യങ്ങളിലുമായി മൂന്നു ദിവസങ്ങളിലായി നടത്തിയ സന്ദർശനം പൂർത്തിയാക്കി അദ്ദേഹം വൈകുന്നേരത്തോടെ ഇന്ത്യയിലേക്ക് മടങ്ങും. നേരത്തെ പ്രഖ്യാപിച്ച യുഎഇ സന്ദർശനത്തിനിടയിൽ അപ്രതീക്ഷിതമായാണ് ഖത്തറിലേക്കുള്ള യാത്രയും പ്രഖ്യാപിക്കപ്പെട്ടത്.

ALSO READ- മക്കളെ നിര്‍ബന്ധിച്ച് ഭിക്ഷാടനത്തിനയച്ചു, യുവതിക്കെതിരെ പോലീസ് കേസ്

ഖത്തർ ഇന്ത്യൻ നാവികരെ മോചിപ്പിച്ചതിന് പിന്നാലെ ആദ്യമായി നടത്തുന്ന ഇന്ത്യയുടെ ഔദ്യോഗിക സന്ദർശനമാണിത്. പ്രധാനമന്ത്രിയായിരിക്കെ 2016 ജൂണിൽ ആദ്യമായി ഖത്തറിലെത്തിയ മോഡി അതിനു ശേഷം ഇതാദ്യമായാണ് ദോഹയിലെത്തുന്നത്.

Exit mobile version