റിയാദ്: പ്രവാസി മലയാളി യുവാവിനെ സൗദി അറേബ്യയിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിയെയാണ് താനസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരിക്കൂര്‍ സ്വദേശി മുഹമ്മദിന്റെ മകന് ഷംസാദ് മേനോത്താണ് മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു. കിഴക്കന്‍ പ്രവിശ്യയിലെ ഖത്വീഫിലെ താമസസ്ഥലത്താണ് ഷംസാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരാഴ്ച മുമ്പായിരുന്നു ഷംസാദിന്റെ ഭാര്യയും മകളും നാട്ടിലേക്ക് മടങ്ങിയത്. കുടുംബ സമേതം ഖത്തീഫിലെ നാബിയയിലാണ് താമസിച്ചിരുന്നത്.
പത്ത് വര്‍ഷത്തോളമായി ഡ്രൈവര്‍ ജോലി ചെയ്തു വരികയായിരുന്നു ഷംസാദ്. നാറാത്ത് സ്വദേശി ആദിലയാണ് ഭാര്യ. ഒരു മകനും മകളുമുണ്ട്.
Discussion about this post