ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഖത്തറിലേക്ക് പുറപ്പെടുന്നു. ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്താനായാണ് പ്രധാനമന്ത്രിയുടെ യാത്ര. ഈ മാസം 14നാണ് കൂടിക്കാഴ്ച നടക്കുന്നത്. അബുദാബി സന്ദര്‍ശനത്തിനു ശേഷമായിരിക്കും ഖത്തര്‍ അമീറുമായുള്ള കൂടിക്കാഴ്ച.
കഴിഞ്ഞദിവസം ഖത്തറില്‍ തടവിലായിരുന്ന 8 ഇന്ത്യന്‍ നാവികരെ വിട്ടയയ്ക്കാന്‍ അമീര്‍ ഉത്തരവിട്ടിരുന്നു. ഈ തീരുമാനത്തിന് പിന്നാലെയാണ് ആദ്യ കൂടിക്കാഴ്ച. പ്രധാനമന്ത്രി അമീറുമായി നേരിട്ടു നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് രാജ്യദ്രോഹക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട നാവികരെ വിട്ടയയ്ക്കാന്‍ ഖത്തര്‍ തയാറായതെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.
ഈ വിഷയമാണോ പ്രധാനമന്ത്രിയുടെ പെട്ടെന്നുള്ള സന്ദര്‍ശനത്തിനു കാരണമെന്നതു സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര തയാറായില്ല. പ്രധാനമന്ത്രി നാവികരെ വിട്ടയയ്ക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തിയിരുന്നുവെന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.
Discussion about this post