പ്രവാസി മലയാളിയെ തേടിയെത്തി ഭാഗ്യദേവത, കണ്ണടച്ച് തുറക്കും മുമ്പേ ലക്ഷപ്രഭു!

ദുബായ്: ദുബായിയില്‍ പ്രവാസി മലയാളിയെ തേടിയെത്തി ഭാഗ്യദേവത. ദുബായിലെ എമിറേറ്റ്‌സ് ഡ്രോയില്‍ 50,000 ദിര്‍ഹം (11,30,302 ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയിരിക്കുകയാണ് നാല്‍പ്പത്തിയൊന്നുകാരനായ സിനു മാത്യു.

ദുബായിയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് സിനു. ഇദ്ദേഹത്തിന് ഫാസ്റ്റ്5 ഗെയിമിലൂടെയാണ് സമ്മാനം ലഭിച്ചത്. യൂട്യൂബില്‍ ഡ്രോ കാണുമ്പോഴാണ് താനാണ് വിജയി എന്ന് സിനു അറിഞ്ഞത്.

also read:സംസ്ഥാനത്ത് ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ചു

സംഭവം വിശ്വസിക്കാനാവാതെ സിനു എമിറേറ്റ്‌സ് ഡ്രോ ആപ്പില്‍ കയറി ഒരിക്കല്‍ കൂടെ തന്റെ നമ്പറുകള്‍ പരിശോധിച്ച് സമ്മാനം ഉറപ്പാക്കുകയായിരുന്നു. കുവൈത്തില്‍ 23 വര്‍ഷമായി താമസിക്കുകയാണ് സിനു.

അതേസമയം, യു.കെ സ്വദേശി ഡീന്‍ സിമ്മണ്‍സ് എമിറേറ്റ്‌സ് ഡ്രോ മെഗാ7 ഗെയിമില്‍ സമ്മാനം നേടി. ഒറ്റ റാഫിള്‍ ഡ്രോയില്‍ രണ്ടു സമ്മാനങ്ങള്‍ എന്ന പ്രത്യേകതയുണ്ട് ഡീന്‍ സിമ്മണ്‍സിന്റെ വിജയത്തിന്.

Exit mobile version