അബുദാബി: യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Also Read:ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ എതിരെ വന്ന വാഹനത്തില്‍ ഇടിച്ചു, കൊമ്പന്‍ കുളക്കാടന്‍ കുട്ടികൃഷ്ണന്‍
ഈ ദിവസങ്ങളില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും മേഘാവൃതമായിരിക്കുമെന്നും വരും ദിവസങ്ങളില്‍ മിന്നലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്നും താപനില കുറയുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വരും മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ പൊടിക്കാറ്റിനും സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണെമെന്നും മുന്നറിയിപ്പുണ്ട്.
Also Read:ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ എതിരെ വന്ന വാഹനത്തില്‍ ഇടിച്ചു, കൊമ്പന്‍ കുളക്കാടന്‍ കുട്ടികൃഷ്ണന്‍
മൂടല്‍ മഞ്ഞ്, മഴ, പൊടിക്കാറ്റ് എന്നിങ്ങനെ അസ്ഥിര കാലാവസ്ഥയില്‍ ജാഗ്രതയോടെ വാഹനമോടിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ വേഗപരിധി പാലിക്കണമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.