കാണാതായ വളര്‍ത്തുനായയെ സുരക്ഷിതമായി എത്തിച്ചാല്‍ 22 ലക്ഷം പാരിതോഷികം! ചോദ്യങ്ങളൊന്നും ചോദിക്കില്ല; വൈറലായി ഉടമയുടെ പരസ്യം

ദുബായ്: കാണാതായ നായയെ കണ്ടെത്തി തിരിച്ച് എത്തിക്കുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം (22,61,680 ഇന്ത്യന്‍ രൂപ) പാരിതോഷികം പ്രഖ്യാപിച്ച് ഉടമയുടെ പരസ്യം. സുരക്ഷിതമായി നായയെ തിരികെ എത്തിച്ചാല്‍ മാത്രം മതിയെന്നും എത്തിക്കുന്നവരോട് ചോദ്യങ്ങളൊന്നും ചോദിക്കില്ലെന്നും ഉടമ വ്യക്തമാക്കിയതാണ് വൈറലാകുന്നത്.

ദുബായില്‍ നിന്ന് കാണാതായ മൂന്നു വയസ്സുള്ള വളര്‍ത്തുനായയെ കണ്ടെത്താന്‍ സഹായിക്കുന്ന ആര്‍ക്കും ഒരു ലക്ഷം ദിര്‍ഹം സമ്മാനമായി ലഭിക്കുമെന്നാണ് പരസ്യം. എമിറേറ്റ്‌സ് എയര്‍ലൈന്‍ ആസ്ഥാനത്തിന് സമീപമുള്ള ആരോഗ്യ പരിശോധനാ കേന്ദ്രത്തിലേക്ക്‌പോകുന്നതിനിടെയാണ് പെറ്റ് റീലോക്കേഷന്‍ കമ്പനിയുടെ വാഹനത്തില്‍ നിന്നും നായയെ കാണാതായത്.

also read- പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ല: ഡോ.വന്ദനാദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണമില്ല

നായയെ കമ്പനി ജീവനക്കാര്‍ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച അല്‍ ഗര്‍ഹൂദിലെ ഡി 27 സ്ട്രീറ്റില്‍ വൈകുന്നേരം 6.40 നാണ് നായയെ കാണാതായത്. ഈ നായയെ കണ്ടെത്താന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഉടമ പരസ്യം ചെയ്തിരിക്കുന്നത്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉടമ 100,000 ദിര്‍ഹം പാരിതോഷികം പ്രഖ്യാപിച്ചതോടെ പരസ്യവും വൈറലായി.

Exit mobile version