അബുദാബി: യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിയ്ക്കും സുഹൃത്തുക്കള്‍ക്കും ഭാഗ്യകടാക്ഷം. അല്‍ ഐനില്‍ ഡ്രാഫ്റ്റ്‌സ്മാനായി ജോലി ചെയ്യുന്ന രാജീവ് അരിക്കാട്ടിനും സുഹൃത്തുക്കള്‍ക്കുമാണ് 33 കോടി രൂപ (15 മില്ല്യണ്‍ ഡോളര്‍)യുടെ ഭാഗ്യമെത്തിയത്. ബിഗ് ടിക്കറ്റിന്റെ 260-ാം സിരീസിലാണ് ഇവര്‍ക്ക് ഭാഗ്യം കൈവന്നത്.
ഇതൊരു സ്വപ്നമാണ്, എനിക്ക് ഇതൊരിക്കലും വിശ്വസിക്കാനാകുന്നില്ല. നറുക്കെടുക്കപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും രാജീവ് അരിക്കാട്ട് പറഞ്ഞു. രാജീവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമുള്‍പ്പെടെ 20 പേര്‍ ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുക ആനുപാതികമായി വീതിക്കുമെന്ന് രാജീവ് പറഞ്ഞു.
മൂന്ന് വര്‍ഷം മുമ്പ് ആണ് രാജീവ് ആദ്യ ബിഗ് ടിക്കറ്റ് എടുത്തത്. ഗ്രാന്‍ഡ് പ്രൈസ് ലഭിച്ചുവെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ വിളിച്ചുപറഞ്ഞപ്പോള്‍ ആദ്യം വിശ്വാസിക്കാനായില്ല. സുഹൃത്തുക്കളും ബന്ധുക്കളും സമ്മാനം ലഭിച്ചതിന്റെ ഞെട്ടലിലാണ്. രണ്ട് മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം അല്‍ഐനിലാണ് രാജീവ് താമസിക്കുന്നത്. ഇത് സ്വപ്‌ന നിമിഷമാണെന്നും രാജീവ് പറയുന്നു.