കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സ്വദേശിവത്കരണ നടപടികള്‍ പുരോഗമിക്കുകയാണെങ്കിലും, പൂര്‍ണ്ണമായി എന്ന് അവസാനിക്കുമെന്ന് പറയാനാകില്ലെന്ന് വാണിജ്യ മന്ത്രി മറിയം അല്‍ അഖീല്‍. തൊഴില്‍ വിപണിയില്‍ സ്വദേശികളായ വിദഗ്ധരുടെ ലഭ്യതയനുസരിച്ച് മാത്രമേ വിദേശികളെ മാറ്റുവാന്‍ സാധിക്കുകയുള്ളൂവെന്നും അതിന് സമയം ആവശ്യമാണെന്നും അധികൃതര്‍ ഇതിനായി നിയോഗിച്ച പാര്‍ലിമെന്റ് കമ്മിറ്റിയെ അറിയിച്ചു.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്വദേശിവത്കരണം പൂര്‍ത്തിയാക്കുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. അതേസമയം സ്വദേശികള്‍ക്ക് അവസരം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാലതാമസത്തില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ കടുത്ത അതൃപ്തി അറിയിച്ചു.
ഏതു മേഖലയിലെ തൊഴിലവസരമായാലും മുന്‍ഗണന സ്വദേശികള്‍ക്ക് തന്നെയാവണമെന്നും അനിയന്ത്രിതമായ വിദേശി സാന്നിധ്യം തടയുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും എംപിമാര്‍ ഉന്നയിച്ചു.
Discussion about this post