റിയാദ്: പ്രവാസി മലയാളി മസ്തിഷ്‌കാഘാതം മൂലം മരിച്ചു. കോഴിക്കോട് നാദാപുരം സ്വദേശി അഷ്റഫ് കൊപ്പനം കണ്ടിയില്‍ (49 വയസ്സ്) ആണ് മരിച്ചത്.
23 വര്‍ഷമായി ബൂപ ഇന്‍ഷുറന്‍സ് കമ്പനിയിലെ ക്ലെയിംസ് മാനേജര്‍ ആയി ജോലി ചെയ്യുകയായിരിന്നു. കുടുംബം ജിദ്ദയില്‍ ഉണ്ട്. ഭാര്യ ഷഫീന. മക്കള്‍ ബി.ഡി.എസ് വിദ്യാര്‍ഥിനിയായ മിന്ഹ, മുക്രിസ്, മിഫ്‌സല്‍, സൈനബ്. നിയമനടപടികള്‍ പൂര്‍ത്തികരിച്ച് കബറടക്കം ജിദ്ദയില്‍ നടത്തും.
Discussion about this post