റിയാദ്: എരിത്രിയന്‍ സയാമീസ് ഇരട്ടകളായ അസ്മ, സുമയ്യ എന്നിവരെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയയ്ക്കായി റിയാദിലെത്തിച്ചു. സല്‍മാന്‍ രാജാവിന്റെ നിര്‍ദേശാനുസരണം എയര്‍ മെഡിക്കല്‍ ഇവാക്വേഷന്‍ വിമാനത്തിലാണ് മാതാപിതാക്കളോടൊപ്പം കുരുന്നുകളെ അസ്മറയില്‍ നിന്ന് റിയാദ് വിമാനത്താവളത്തില്‍ എത്തിച്ചത്.
റിയാദിലെ നാഷ്‌നല്‍ ഗാര്‍ഡ് മന്ത്രാലയത്തിലെ കുട്ടികള്‍ക്കായുള്ള കിങ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ കുട്ടികളെ പ്രവേശിപ്പിച്ചു. വേര്‍പ്പെടുത്തല്‍ സാധ്യതകള്‍ പരിശോധിക്കുന്നതിനായി വരുംദിവസങ്ങളില്‍ ഇരട്ടകളെ ആരോഗ്യ പരിശോധനകള്‍ വിധേയമാക്കും. സയാമീസ് ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തില്‍ നിരീക്ഷണത്തിലായിരിക്കും ഇവര്‍.
കുറച്ചധികം ടെസ്റ്റുകള്‍ നടത്തും. രണ്ടു കുട്ടികള്‍ക്കും ആവശ്യമായ കൗണ്‍സിലിങും മറ്റും നല്‍കും. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമായിരിക്കും ശസ്ത്രക്രിയ തിയതി തീരുമാനിക്കുക