പ്രവാസികളെ ആശങ്കയിലാഴ്ത്തി ബഹ്‌റൈനില്‍ വൈദ്യുതിക്കും ജലത്തിനും അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. വൈദ്യുതി, ജല അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
2016 മുതല്‍ രാജ്യത്ത് പ്രവാസികള്‍ക്കും ഒന്നിലധികം വീടുകളുള്ള സ്വദേശികള്‍ക്കും വൈദ്യുതിയുടെയും വെള്ളത്തിന്റെയും ചാര്‍ജ് ഘട്ടം ഘട്ടമായി വര്‍ധിച്ചുവരുകയാണ്. വരുന്ന മാര്‍ച്ച് മാസം ഈ വര്‍ധനയുടെ അവസാന ഘട്ടം നടപ്പിലാകാനിരിക്കെയാണ് മൂല്യവര്‍ധിത നികുതി കൂടി ഈ സേവനങ്ങള്‍ക്ക് എര്‍പ്പെടുത്തിയത്.
സ്ഥാപനങ്ങള്‍ വിവിധ സേവനങ്ങള്‍ക്കും ഉല്‍പന്നങ്ങള്‍ക്കും വാറ്റ് ഈടാക്കിത്തുടങ്ങിയത് രാജ്യത്തെ വിപണിയില്‍ കാര്യമായ പ്രതിഫലനമുണ്ടാക്കിയിട്ടുണ്ട്. വൈദ്യുതി നിരക്കുകളിലുണ്ടായ വര്‍ധനവ് ചെറിയ വരുമാനക്കാരായ പ്രവാസികള്‍ക്ക് പ്രയാസമുണ്ടാക്കിയിരുന്നു. മൂല്യവര്‍ധിത നികുതിയുടെ അധികഭാരം കൂടി വഹിക്കേണ്ടി വരുന്നതോടെ ജീവിതച്ചെലവ് ഉയരുമെന്ന ആശങ്കയിലാണ് പ്രവാസി സമൂഹം.